Thursday, July 26, 2007

ബൂലോകത്തേക്ക് ഒരു ‘പെന്‍ഷന്‍‌കാരന്‍‘ കൂടി

പ്രിയ ബൂലോകരേ.....

ഞാന്‍ ബ്ലോഗില്‍ പുതിയ ആളാണ്.

ഒഴിവുവേളകളില്‍ പത്രപാരായണവും കഴിഞ്ഞ് മലയാളം ബ്ലോഗുകള്‍ വായിക്കാറുണ്ട്.
കുറേ നാളുകളയി ഇങ്ങനെ ബ്ലോഗ് വായന മാത്രമായി കഴിയുന്നു;
അപ്പോഴൊരാഗ്രഹം ഒരു ബ്ലോഗ് എന്തുകൊണ്ട് എനിക്കും ആയികൂടാ?

അങ്ങനെയൊന്ന് തുടങ്ങിയതാണിത്.
കഥയും കവിതയുമൊന്നും എഴുതാന്‍ എനിക്കു വശമില്ല.
പക്ഷേ, അനുഭവങ്ങളുണ്ട്. നമുക്കുചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി അഭിപ്രായങ്ങളുണ്ട്.
അതൊക്കെ കുത്തിക്കുറിക്കാനൊരിടം.
പിന്നെ കുറച്ച് സുഹൃദ്ബന്ധങ്ങളും ഇതില്‍ക്കൂടി കിട്ടുമല്ലോ. അത്രയൊക്കെയേ പ്രതീക്ഷകളുള്ളൂ.


ചെറുപ്പക്കാരേ, നിങ്ങളുടെ തമാശകളും, നര്‍മ്മങ്ങളുമൊക്കെ ആസ്വദിക്കാന്‍ പാകത്തിലുള്ള ഒരു മനസ് എനിക്കുണ്ട്. സമപ്രായക്കാരും ചുരുക്കമായി ഇവിടെയുണ്ട് എന്നു മനസ്സിലാക്കുന്നു.

അപ്പോള്‍, നിങ്ങളിലൊരാളായി ഞാനിവിടെയൊക്കെ ഇനി ഉണ്ടാവും.

വീണ്ടും കാണാം.

സ്നേഹപൂര്‍വ്വം
Alasan

17 comments:

അലസ്സൻ said...

സുഹൃത്തുക്കളേ, ബൂലോകത്തേക്ക് ഞാനും വരുന്നു.

ദിവാസ്വപ്നം said...

വര്‍ക്കിപ്പാപ്പോ, സ്വാഗതം


(തമാശയ്ക്ക് പറഞ്ഞതാണ്, തല്ലരുത്, ഞാന്‍ പൊയ്ക്കോളാം‌)


:-)

Unknown said...

സുസ്വാഗതം ! താങ്കളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അറിയാന്‍ താത്പര്യമുണ്ട്.
ആശംസകളോടെ,

krish | കൃഷ് said...

സ്വാഹതം.

കുട്ടിച്ചാത്തന്‍ said...

സ്വാഗതം..
“ചെറുപ്പക്കാരേ, നിങ്ങളുടെ തമാശകളും, നര്‍മ്മങ്ങളുമൊക്കെ ആസ്വദിക്കാന്‍ പാകത്തിലുള്ള ഒരു മനസ് എനിക്കുണ്ട്.”

ഒറപ്പല്ലേ?

അഞ്ചല്‍ക്കാരന്‍ said...

സുസ്വാഗതം.

യരലവ~yaraLava said...

ഈ ഏരിയയില്‍ തന്നെ കാണണം; പിന്നെ മുങ്ങിയേക്കരുത്. അമ്മാതിരി തലതിരിഞ്ഞ പിള്ളേരാ. ങാ പറഞ്ഞിട്ടില്ലാന്ന് വേണ്ട.

വേണു venu said...

സ്വാഗതം. ആശംസകള്‍‍.:)

Dinkan-ഡിങ്കന്‍ said...

മടിച്ച് നില്‍ക്കാതെ അങ്ങ്ട് ബ്ലോഗെന്റെ ജോര്‍ജ്ജൂട്ടിച്ചായാ, ഹല്ല പിന്നെ. ആരെങ്കിലും വേഷം കെട്ടായി വന്നാല്‍ പറ, ഇടിച്ച് നമുക്ക് കൂമ്പ് വാട്ടാം :)
അപ്പോള്‍ സ്വാഗതം. വേഗം കുറെ നല്ല പൊസ്റ്റ് ഇടൂ.

ഓഫ്.ടൊ.
പിന്നെ പെന്‍ഷന്‍ ആയ നിലയ്ക്ക് വ്യായാമം ഒക്കെ നല്ലതാ. അതിന് ബ്ലോഗിങ്ങ് ബെസ്റ്റാ. ചീട്ട് കളി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ വ്യായാമം ഉള്ള ഹോബി ബ്ലോഗിങ്ങാ (തല്ലും പിടീം ഒഴിഞ്ഞ നേരം കാണില്ല.ചുമ്മാ തമാശിച്ചതാണ് ട്ടോ)

asdfasdf asfdasdf said...

സ്വാഗതം. നാട്ടുവിശേഷങ്ങളും സര്‍വ്വീസ് സ്റ്റോറികളുമായി വരിക.
ഡിങ്കാ, ഒരാളെ ഇങ്ങനെ ഉത്തേജിപ്പിക്കരുത് (ഡിങ്കോള്‍ഫിക്കരുത്). പുതിയ നാമ്പുകള്‍ വരട്ടെ. നാല്‍പ്പത്തഞ്ചു വയസ്സായിട്ടും നീ ഇവിടെ ഒക്കെ അര്‍മ്മാദിക്കുന്നില്ലേ ?

ഗുപ്തന്‍ said...

ഗൌരവമുള്ള തുടക്കം. ഇങ്ങനെ തുടങ്ങുന്നവര്‍ അപൂര്‍വമാണ്. എല്ലാ ഭാവുകങ്ങളും. വായിക്കാന്‍ തീര്‍ച്ചയായും ആളൂണ്ടാകും.

ഓഫ്. ഈ പ്രായത്തെക്കുറിച്ചൊന്നും വിഷമിക്കണ്ട കേട്ടോ. അറുപത്തഞ്ചു കഴിഞ്ഞിട്ടും പിടിച്ചുനില്‍ക്കുന്നില്ലേ നമുടെ ഡിങ്കന്‍. (20 വയസ്സു കുറച്ചുപറയാന്‍ ആ മേനോന്‍മാഷിനു - പുള്ളിയും റിട്ടയേഡ് ആണ് ‌- പുട്ടും കടലയും വാങ്ങിച്ചുകൊടുത്തതാ‍ ദുഷ്ടന്‍ )

Dinkan-ഡിങ്കന്‍ said...

ജോര്‍ജ്ജൂട്ടിച്ചായോ ഇപ്പോള്‍ ഇവിടെ ഉള്ളെ മെയിന്‍ പാരവെയ്പ്പുകാരില്‍ ചിലരെ മനസിലായില്ലേ? ഇനിയും ആള് വരാനുണ്ട് (ചുമ്മാതാട്ടോ എല്ലാം പാവത്തുങ്ങളാ.)

ഓഫ്.ടോ
എനിക്ക്45,65 വയസ് അല്ലേഡെയ് :(
കൊല്ലഡെയ് കൊല്ല് ജീവിക്കണ്ട എനിക്ക്
(ജോര്‍ജ്ജൂട്ടിച്ചായോ ഇതൊക്കെ നിങ്ങളെന്നെ ബഹുമാനിക്കാന്‍ വേണ്ടി ഇവന്മാര് ചുമ്മാ പറേണതാ ട്ടോ. ഞാന്‍ യങ്ങ് & ഡൈനാമിറ്റ് ബാച്ചിലര്‍ ഓഫ്... ഇല്ല വയസു പറയില്ല)

Unknown said...

സ്വാഗതം, വിശ്രമവേളകള്‍ ഉല്ലാസഭരിതമാക്കാന്‍ ബ്ലോഗൂ :)

കുറുമാന്‍ said...

സ്വാഗതം ജോര്‍ജേട്ടാ

ശ്രീ said...

ജോര്‍ജ്ജ് മാഷെ...

സ്വാഗതം...
എഴുതിത്തുടങ്ങിക്കോളൂ..... വായിക്കാന്‍ ഞങ്ങളും റെഡി...
:)

ഹംസ said...

സ്വാഗതം :)

ദാസന്‍ said...

-വിമര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി...തെറ്റ് തിരുത്താന്‍ ശ്രമിക്കാം...